ന്യൂഡൽഹി: റെനോ അവതരിപ്പിച്ച ഏഴ് സീറ്റർ എം.പി.വി ട്രൈബറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അടുത്ത മാസം വിപണിയിലിറങ്ങാനിരിക്കെ കാർടോക്കാണ് മോഡലിൻെറ കൂടുതൽ സവിശേഷതകൾ പുറത്ത് വിട്ടത്. അടിസ്ഥാന വകഭേദത്തിന് 4. 4 ലക്ഷമായിരിക്കും വില. ഉയർന്ന വകഭേദത്തിന് 5.8 ലക്ഷവും നൽകണം.
ലോഡ്ജിക്ക് ശേഷം റെനോ പുറത്തിറക്കുന്ന എം.പി.വ ിയാണ് ട്രൈബർ. ഭാരത് 6 മലിനീകരണ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ ലോഡ്ജിയെ വിപണിയിൽ നിന്ന് പിൻവലിക്കാനാണ് റെനോയുടെ പദ്ധതി. ഡീസൽ എൻജിനിൽ മാത്രമായിരുന്നു ലോഡ്ജി പുറത്തിറങ്ങിയത്. പെട്രോൾ എൻജിൻ കരുത്തിലാവും ട്രൈബർ വിപണിയിലെത്തുക. ക്വിഡിലുള്ള 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാവും ട്രൈബറിനെ ചലിപ്പിക്കുക. 72 ബി.എച്ച്.പി കരുത്തും 96 എൻ.എം ടോർക്കും എൻജിൻ നൽകും.
അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സുകളിൽ ട്രൈബറെത്തും. റെനോ ക്വിഡിൻെറ സി.എം.എ പ്ലാറ്റ്ഫോമിലാണ് ട്രൈബറും നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.