കോഴിക്കോട്: ഒരുകാലത്ത് ടാക്സി കാർ എന്ന് പറഞ്ഞാൽ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുക അംബാസഡറായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആഡംബരങ്ങൾ നിറഞ്ഞ ന്യൂജൻ വാഹനങ്ങൾ ടാക്സി സ്റ്റാൻഡുകളിൽ ഇടംപിടിക്കാൻ തുടങ്ങി. എന്നാൽ, ഇപ്പോൾ 14 കോടി വിലവരുന്ന റോൾസ് റോയ്സ് കാറിൽ പണം കൊടുത്ത് സഞ്ചരിക്കാൻ അവസരം ഒരുങ്ങുകയാണ്.
ബോബി ചെമ്മണൂർ ഗ്രൂപ്പാണ് കേരളത്തിലെ ആദ്യത്തെ റോൾസ് റോയ്സ് ടാക്സി ടൂർ ആരംഭിക്കുന്നത്. 25,000 രൂപക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റർവരെ യാത്രചെയ്യാം. കൂടാതെ രണ്ടു ദിവസം ബോബി ഒാക്സിജൻ റിസോർട്സിെൻറ 28 റിസോർട്ടുകളിൽ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം.
ഇന്ത്യൻ മാർക്കറ്റിൽ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റർ യാത്രചെയ്യാൻ ഏഴര ലക്ഷം രൂപയാണ് റോൾസ് റോയ്സിന് വാടക ഇൗടാക്കുന്നത്. ബോബി ചെമ്മണൂർ ഇൻറർനാഷനൽ ഗ്രൂപ്പിെൻറ ബോബി ടൂർസ് ആൻഡ് ട്രാവൽസ് ആണ് ഇന്ത്യയിലാദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്.
14 കോടി രൂപയോളം വിലവരുന്ന റോൾസ് റോയ്സ് ഫാൻറം EWB മോഡൽ കാർ ആണ് ടാക്സി ആയി സർവിസ് നടത്തുക. ബോബി ഒാക്സിജൻ റിസോർട്സ് ടൈം ഷെയർ മെമ്പർഷിപ് എടുക്കുന്നവർക്കും റോൾസ് റോയ്സ് ടാക്സിയിൽ സൗജന്യ യാത്രചെയ്യാനുള്ള അവസരം ഉണ്ടാകുമെന്ന് മാനേജിങ് ഡയറക്ടർ ബോബി ചെമ്മണ്ണൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.