റോയൽ എൻഫീൽഡ് 500 സി.സി ബൈക്കുകളുടെ വിൽപന ഇന്ത്യയിൽ നിർത്തുന്നതായി റിപ്പോർട്ട്. ബുള്ളറ്റ് 500, ക്ലാസിക് 500, ത ണ്ടർബേർഡ് 500 എന്നീ ബൈക്കുകളുടെ വിൽപനയാണ് റോയൽ എൻഫീൽഡ് നിർത്തുന്നത്. ബി.എസ് 6 നിലവാരത്തിലേക്ക് ബൈക്കുകൾ ഉ യർത്താനുള്ള അമിത ചെലവ് പരിഗണിച്ചാണ് കമ്പനിയുടെ തീരുമാനമെന്നാണ് സൂചന.
നിലവിൽ ഇന്ത്യൻ വിപണിയിലുള്ള 350 സി.സി ബൈക്കുകളിൽ റോയൽ എൻഫീൽഡ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ട്. 350 സി.സി എൻജിൻ കരുത്തിലെത്തുന്ന പുതിയ മോഡലുകളുടെ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
റോയൽ എൻഫീൽഡിെൻറ പുതിയ 350 സി.സി ബൈക്കുകൾ 2020 ഏപ്രിൽ ഒന്നിന് ശേഷമാവും വിപണിയിലെത്തുക. അതേസമയം, റ 500 സി.സി ബൈക്കുകളുടെ വിൽപന കഴിഞ്ഞ കുറേ വർഷങ്ങളായി ഉയർന്നിട്ടുണ്ട്. 2013ൽ 12,216 500 സി.സി ബൈക്കുകളാണ് വിറ്റതെങ്കിൽ 2019ൽ ഇത് 36,093 ബൈക്കുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.