വിൽപന ഇടിവിൽ നിന്ന്​ കരകയറാതെ മാരുതി

ന്യൂ​ഡ​ൽ​ഹി: ​മാ​ന്ദ്യ​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന വാ​ഹ​ന വി​ൽ​പ​ന മേ​ഖ​ല​ക്ക്​ ഇ​ രു​ട്ട​ടി​യാ​യി കോ​വി​ഡ്​ വൈ​റ​സ്​ ബാ​ധ. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സൂ​ക്കി 2019-20 വ​ർ​ഷം നേ​രി​ട്ട​ത്​ 16.1 ശ​ത​മാ​ന​ത്തി​​െൻറ വി​ൽ​പ​ന ഇ​ടി​വ്. 2018-19 വ​ർ​ഷം 18,62,449 യൂ​നി​റ്റ്​ വി​റ്റ​ഴി​ച്ച സ്​​ഥാ​ന​ത്ത്​ ഈ ​വ​ർ​ഷം​ 15,63,297 യൂ​നി​റ്റാ​ണ്​ വി​റ്റു പോ​യ​ത്. മൊ​ത്തം വി​ൽ​പ​ന 47 ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ വി​ൽ​പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 16.7 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മാ​രു​തി വ്യ​ക്ത​മാ​ക്കി. ആ​ൾ​​ട്ടോ, വാ​ഗ​ൺ ആ​ർ ഉ​ൾ​പ്പെ​ടു​ന്ന ചെ​റു​കാ​റു​ക​ളു​ടെ വി​ൽ​പ​ന മാ​ർ​ച്ചി​ൽ അ​ഞ്ചു ശ​ത​മാ​ന​മാ​ണ്​ കു​റ​ഞ്ഞ​ത്.

കോം​പാ​ക്​​ട്​ സെ​ഗ്​​മ​െൻറാ​യ സ്വി​ഫ്​​റ്റ്, സെ​ല​​റി​യോ, ഇ​ഗ്​​നി​സ്, ബ​ലേ​നോ, ഡി​സ​യ​ർ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യി​ൽ 50.9 ശ​ത​മാ​ന​വും എ​സ്.​യു.​വി പ​തി​പ്പു​ക​ളാ​യ വി​താ​ര ബ്ര​സ, എ​സ്​ ക്ലോ​സ്, എ​ർ​ട്ടി​ഗ എ​ന്നി​വ​യു​ടെ വി​ൽ​പ​ന 53.4 ശ​ത​മാ​ന​വും കു​റ​ഞ്ഞു. മി​ഡ്​ സൈ​സ്​​ഡ്​ സെ​ഡാ​ൻ മോ​ഡ​ലാ​യ സി​യാ​സ്​ ക​ഴി​ഞ്ഞ വ​ർ​ഷം 3,672 യൂ​നി​റ്റ്​ വി​റ്റ​ഴി​ച്ച സ്ഥാ​ന​ത്ത്​ ഈ ​വ​ർ​ഷം 1,863 യൂ​നി​റ്റ്​ മാ​ത്ര​മാ​ണ്​ വി​റ്റു പോ​യ​ത്.

Tags:    
News Summary - sale loss for maruti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.