ഇരുചക്ര വാഹനം വാങ്ങുേമ്പാൾ എന്തെല്ലാം ആക്സസറീസ് സൗജന്യമായി ലഭിക്കുമെന്നതിനെ കുറിച്ച് ഉപഭോക്താക്കളിൽ ഭൂരിപക്ഷം പേർക്കും ആശയക്കുഴപ്പമുണ്ട്. ചില വാഹനനിർമാതാക്കൾ സൗജന്യമായി നൽകുന്ന ആക്സസറീസ് മറ്റ് ചില കമ്പനികളുടെ ഇരുചക്രവാഹനങ്ങളിൽ പണം കൊടുത്ത് വാങ്ങേണ്ടി വരും. പലപ്പോഴും ആക്സസറീസ് വാഹന ഡീലർക്കും ഉപഭോക്താകൾക്കുമിടയിൽ തർക്കങ്ങൾ കാരണമാവും.
എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതയുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഹെൽമറ്റ്, സാരി ഗാർഡ്, പിൻ സീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി, നമ്പർ പ്ലേറ്റ്, റിയർ വ്യൂ മിറർ എന്നിവ ഇരുചക്ര വാഹനം വാങ്ങുേമ്പാൾ സൗജന്യമായി ലഭിക്കുമെന്നാണ് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. കേരള മോട്ടോർ വാഹന ചട്ടം 138(എഫ്)ൽ ഇവ സൗജന്യമായി നൽകണമെന്ന് പറയുന്നുണ്ട്.
ഇപ്രകാരം നൽകാത്ത ഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും കേരള പൊലീസിൻെറ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.