ആദ്യകാല വാഹനനിർമാതാക്കളിലൊന്നായ സ്കോഡ 125 വർഷം പിന്നിടുന്നു. 1895ലാണ് സ്കോഡെയന്ന ചെക്ക് റിപബ്ലിക് കമ്പന ിയുടെ ജനനം. വാക്ലാവ് ലോറിൻ, െക്ലമൻറ് എന്നിവർ ചേർന്നാണ് കമ്പനി തുടങ്ങുന്നത്. ആദ്യകാലത്ത് സൈക്കിളുകളാണ് ഇവർ നിർമിച്ചത്. സ്ലാവിയ എന്നായിരുന്നു ആദ്യ സൈക്കിളിൻെറ പേര്.
നാല് വർഷങ്ങൾക്കുശേഷം ഇവർ മോട്ടോർ സൈ ക്കിളിലേക്ക് ചുവടുമാറ്റി. 1900ലാണ് സ്കോഡയിൽനിന്ന് ആദ്യം കാർ പുറത്തിറങ്ങുന്നത്. വോയിച്ചറേറ്റ് എന്ന കാർ വൻജനപ്രതീയാണ് നേടിക്കൊടുത്തത്. പിന്നീടങ്ങോട് ഒരുപാട് കാറുകൾ യൂറോപ്യൻ നിരത്തിൽ ചീറിപ്പാഞ്ഞു. 1930കൾക്കുശേഷം സ്കോഡ വിപണി പിടിക്കാനാവാതെ ഉലഞ്ഞെങ്കിലും നൂറ്റാണ്ടിൻെറ രണ്ടാം പകുതിയിൽ സ്ഥിതി മാറി. 1950ലാണ് സ്കോഡ 440 എന്ന മോഡൽ ഇറക്കിയത്. ഈ വാഹനമാണ് 1959ലാണ് ഒക്ടാവിയ ആയി മാറിയത്. ഈ വാഹനത്തിൻെറ ചിറകിലേറി പിന്നെ സ്കോഡയുടെ കുതിപ്പായിരുന്നു.
1990ൽ സ്കോഡയെ ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൺ ഏറ്റെടുത്തതോടെ വീണ്ടും പച്ചപിടിച്ചു. സൂപർബ്, ഒക്ടാവിയ, ഫാബിയ തുടങ്ങിയ മോഡലുകളായിരുന്നു അന്ന് സ്കോഡക്ക് ഉണ്ടായിരുന്നത്. പിന്നീട് കോഡിയാക് പോലുള്ള എസ്.യു.വികളും നിരത്തിലിറക്കി.
2001ലാണ് സ്കോഡ ഇന്ത്യയിലെത്തുന്നത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് കാറുകൾ നിർമിക്കുന്നത്. തങ്ങളുടെ തുറപ്പുചീട്ടായ ഒക്ടോവിയ തന്നെയാണ് ആദ്യം ഇന്ത്യയിൽ ഇറങ്ങിയത്. ഇന്ന് സൂപർബ്, ഒക്ടാവിയ, റാപിഡ്, കോഡിയാക്, മോൻഡോ കാർലോ, കരോക് തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ ലഭ്യമാണ്. 125ാം വാർഷിക ഉപഹാരമായി എനിയാക് പോലുള്ള ഇലക്ട്രിക് വാഹനങ്ങളും സ്കോഡയുടെ ആവനായിൽനിന്ന് ഉടൻ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.