ന്യൂഡൽഹി: വാഹന വിപണിയിൽ മാസങ്ങളായി തുടരുന്ന കടുത്ത മാന്ദ്യം സ്പെയർ പാർട്സ് മേഖലയിൽ ലക്ഷക്കണക്കിന് പേർക് ക് തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് ആശങ്ക. വാഹന അനുബന്ധ ഉൽപന്നങ്ങളുടെ ജി.എസ്.ടി 18 ശതമാനമായി ഏകീകരിച്ച് വിപണിക ്ക് പുതിയ ഉണർവ് നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് തൊഴിൽ ഇല്ലാതാകുമെന്ന് സ്പെയർ പാർട്സ് നിർമാതാക്കളുടെ സംഘടനയായ ഓട്ടോ കോമ്പണൻറ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എ.സി.എം.എ) മുന്നറിയിപ്പ് നൽകി.
50 ലക്ഷത്തോളം പേരാണ് നിലവിൽ ഈ മേഖലയിൽ തൊഴിെലടുക്കുന്നത്. സമീപകാലത്തില്ലാത്ത പ്രതിസന്ധിയാണ് വാഹന വിപണി നേരിടുന്നത്. മാസങ്ങളായി വാഹന വിൽപന കുത്തനെ താഴോട്ടാണ്. വാഹന നിർമാണം 15-20 ശതമാനം വരെ കുറച്ച് മാന്ദ്യം നേരിടാൻ കമ്പനികൾ തീരുമാനമെടുത്തതോടെ അനുബന്ധ ഉൽപന്നങ്ങളുടെ നിർമാണവും കുറക്കേണ്ടിവരുന്നു. തൊഴിലാളികളെ കുറച്ച് നഷ്ടം നികത്താൻ കമ്പനികൾ തീരുമാനമെടുക്കുക സ്വാഭാവികം. ചില കമ്പനികൾ ഇതിനകം പിരിച്ചുവിടൽ ആരംഭിച്ചതായി സംഘടന പ്രസിഡൻറ് രാം വെങ്കട്ടരമണി പറഞ്ഞു.
സ്പെയർ പാർടുകളിൽ 70 ശതമാനത്തിനും ജി.എസ്.ടി 18 ശതമാനമാണ്. അവശേഷിച്ച 30 ശതമാനത്തിന് നിരക്ക് ഏറ്റവും ഉയർന്ന 28 ശതമാനവും. വാഹന എൻജിെൻറ വലിപ്പം, വില തുടങ്ങിയവ പരിഗണിച്ച് ഒന്നു മുതൽ 15 വരെ ശതമാനം അധിക സെസ്സും ഈടാക്കുന്നുണ്ട്. ഇത്തരം അധിക നിരക്കുകൾ ഒഴിവാക്കി ജി.എസ്.ടി 18 ശതമാനമായി ഏകീകരിക്കണമെന്നാണ് ആവശ്യം. ഇലക്ട്രിക് വാഹനങ്ങളുടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും വെങ്കട്ടരമണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.