ചെറു ഹാച്ചുകളോട് പ്രിയമുള്ള ഇന്ത്യൻ വിപണി എന്നും മാറ്റത്തിൻെറ പാതയിലാണ്. വാഹനലോകത്തെ രാജക്കൻമാർക്കെല്ലാം എസ്.യു.വികളോടോ കോംപാക്ട് എസ്.യു.വികളോടോ ആണ് ഇപ്പോൾ പ്രിയം. ഹാച്ച്ബാക്കുകൾക്കും സെഡാനുകൾക്കുമൊപ്പം ഇന്ത്യയിൽ എസ്.യു.വികൾക്കും ആരാധകർ ഏറുന്നുവെന്നതിൻെറ സൂചനയാണ് ഇത് നൽകുന്നത്.
കഴിഞ്ഞ ദിവസമാണ് ഹ്യുണ്ടായ് സബ്കോംപാക്ട് എസ്.യു.വിയായ വെന്യുവിൻെറ ബുക്കിങ് ആരംഭിച്ചത്. വെന്യുവിന് പിന്നാലെ ഒരുപറ്റം എസ്.യു.വികളാണ് ഇന്ത്യൻ വിപണിയിൽ അവതരിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന എം.ജി ഹെക്ടർ ആദ്യമായി അവതരിപ്പിക്കുന്നത് ഒരു എസ്.യു.വിയെയാണ്. അടുത്ത വർഷത്തോടെ സ്കോഡയുടെ കോംപാക്ട് എസ്.യു.വിയും ഇന്ത്യയിലെത്തും. ആഗോള വിപണിയിലുള്ള എച്ച്.ആർ.വിയെ എത്തിച്ച് സെഗ്മെൻറിലെ പോരാട്ടം കടുപ്പിക്കാൻ ഹോണ്ടക്കും പദ്ധതിയുണ്ട്. നിലവിൽ ഡബ്യൂ. ആർ.വി, ബി.ആർ.വി, സി.ആർ.വി എന്നിങ്ങനെ ഹോണ്ടയുടെ മൂന്ന് എസ്.യു.വികൾ ഇന്ത്യൻ വിപണിയിലുണ്ട്. ഇതിന് പുറമേയാണ് പുതിയൊരു കരുത്തനെ കൂടി ജാപ്പനീസ് കമ്പനി നിരത്തിലെത്തിക്കുന്നത്.
ഇന്ത്യയിൽ അവതരിക്കാനിരിക്കുന്ന കിയയുടെ നിരയിലും എസ്.യു.വികളുണ്ടാകും. ഇതിന് പുറമേ നിലവിൽ വിപണിയിലുള്ള എസ്.യു.വികളെല്ലാം മുഖം മിനുക്കി അതരിച്ചേക്കും. ബി.എം.ഡബ്യു, മെഴ്സിഡെസ്, ഔഡി തുടങ്ങിയ ആഡംബര വാഹന നിർമാതാക്കളും പുതിയ എസ്.യു.വികളെ നിരത്തിലെത്തിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.