പുതിയ ഏഴ് സീറ്റർ എസ്.യു.വിയുടെ പേര് പുറത്ത് വിട്ട് ടാറ്റ. ഗ്രാവിറ്റാസ് എന്ന പേരിലാവും എസ്.യു.വി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക. ഹാരിയറിൻെ ഏഴ് സീറ്റർ വകഭേദമായ ഗ്രാവിറ്റാസ് 2019 ജനീവ മോട്ടോർ ഷോയിലാണ് അവതരിപ്പിച്ചത്. 2020ൽ മോഡൽ ഇന്ത്യയിൽ അവതരിക്കുമെന്നാണ് സൂചനകൾ.
ഹാരിയറുമായി ഡിസൈനിൽ കാര്യമായ വ്യത്യാസങ്ങളൊന്നും ഗ്രാവിറ്റാസിനില്ല. ഇൻറീരിയറിൽ ഒരുനിര സീറ്റ് കൂടി അധികമായി ഉൾപ്പെടുത്തി. 2.0 ലിറ്റർ ഡീസൽ എൻജിനാണ് ഗ്രാവിറ്റാസിേൻറയും ഹൃദയം. പക്ഷേ ട്യൂണിങ്ങിൽ മാറ്റം വരുത്തി കൂടുതൽ കരുത്ത് നൽകാനുള്ള ശ്രമം ഗ്രാവിറ്റാസിൽ ടാറ്റ നടത്തിയിട്ടുണ്ട്.
ബി.എസ് 6 എൻജിൻ 170 പി.എസ് പവറും 350 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ഹ്യുണ്ടായിയുടെ സഹകരണത്തോടെ വികസിപ്പിച്ച ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസിഷനുമുണ്ടാകും. പുറത്തിറങ്ങുേമ്പാൾ മോഡലിൽ പെട്രോൾ എൻജിനുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.