ന്യൂഡൽഹി: അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. നിരവധി വാഹന നിർമാതാക്കളാണ് ഇന്ത്യയ ിൽ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇതിൻെറ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് സർക്കാർ കുറച്ചിരിക്കുന്നത്.
ഇതിന് പുറമേ ഇലക്ട്രിക് വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ചാർജറുകളുടെ നികുതിയും കേന്ദ്രസർക്കാർ കുറച്ചിട്ടുണ്ട്. 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് ചാർജറുകളുടെ നികുതി കുറച്ചത്. ആഗസ്റ്റ് ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറക്കണമെന്ന നിർദേശം കേന്ദ്രസർക്കാറിന് മുമ്പാകെ നേരത്തെ തന്നെ എത്തിയിരുന്നു. നികുതി കുറക്കുമെന്നത് സംബന്ധിച്ച ചില സൂചനകൾ ബജറ്റിൽ കേന്ദ്രസർക്കാർ നൽകുകയും ചെയ്തിരുന്നു. ഹ്യുണ്ടായ് കോനയാണ് അടുത്തിടെ ഇന്ത്യയിൽ പുറത്തിറങ്ങിയ പ്രധാന ഇലക്ട്രിക് കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.