ന്യൂയോർക്: ചെറുകിട വാഹനശ്രേണിയിലെ വിപ്ലവം ഹെവി നിരയിലേക്കും വിപുലപ്പെടുത്തുകയാണ് ഇലക്ട്രോണിക് വാഹന നിർമാണ രംഗത്തെ നായകനായ ടെസ്ല. ഒരു ടാങ്ക് ഇന്ധനം ഉപയോഗിച്ച് ആയിരം മൈൽ ദൂരം യാത്ര ചെയ്യുന്ന ഡീസൽ ലോറികളോട് കിടപിടിക്കുന്ന ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, വാഹനവിപണി നിരീക്ഷകർക്ക് കമ്പനി സി.ഇ.ഒ ഇലോൺ മസ്കിെൻറ വാക്കുകളിൽ വിശ്വാസം പോരാ.
ഒറ്റത്തവണ ചാർജ് ചെയ്താൽ, ബാറ്ററി ഉപയോഗിച്ച് 200 മുതൽ 300 മൈൽ വരെ ദൂരം ടെസ്ലയുടെ മിനി ട്രക്ക് ഒാടുമെന്നാണ് അവരുടെ പ്രവചനം. ടെസ്ല സെമി എന്ന പുതിയ വാഹനത്തിെൻറ ടെസ്റ്റ് ഡ്രൈവ് നേരത്തേ നിശ്ചയിച്ചതിൽനിന്ന് ഒരു മാസം വൈകിയെങ്കിലും, ഒക്ടോബർ 26ന് നടക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.