കൂട്ടുകെട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് വാഹനനിർമാതാക്കളായ മാരുതിയും ടോയോട്ടയും. 2017ൽ ഇ രുവരും ചേർന്ന് ഒപ്പിട്ട പരസ്പര സഹകരണത്തിനുള്ള കരാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്. 2022 ഒാടെ മാരുതിയുടെ 4 മീറ്ററിൽ താഴെയുള്ള എസ്.യു.വി വിറ്റാര ബ്രെസ ടോയോട്ട ബാഡ്ജിൽ പുറത്തിറങ്ങും.
ടോയോട്ടയുടെ ബംഗളൂരു പ്ലാൻറിലായിരിക്കും ബ്രസയുടെ നിർമാണം. ടോയോട്ടക്കായി ബ്രെസയിൽ നിർണായക മാറ്റങ്ങൾ അപ്പോഴേക്കും മാരുതി വരുത്തുമെന്നാണ് സൂചന. 2016ലാണ് മാരുതി ബ്രെസയെ വിപണിയിലിറക്കിയത്. 2022 ആകുേമ്പാൾ ബ്രെസക്ക് ആറ് വർഷത്തെ പഴമാകും. അതുകൊണ്ട് തന്നെ മോഡലിൽ മാരുതി മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പാണ്.
ബ്രെസക്കൊപ്പം ബലേനോയും ടോയോട്ട ബാഡ്ജിൽ പുറത്തിറങ്ങും. ഇതിന് പകരമായി കോറോളയായിരിക്കും മാരുതിയുടെ കീഴിൽ പുറത്തിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.