ബുള്ളറ്റിനെ ട്രോളിയാല്‍

ഇന്ത്യയിലെ നിരത്തുകള്‍ കീഴടക്കി വര്‍ഷങ്ങളായി ജൈത്രയാത്ര തുടരുന്ന ഇരുചക്ര വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ്. തെക്ക് കന്യാകുമാരി മുതല്‍ ഹിമലായം വരെ നീണ്ടു കിടക്കുന്നതാണ് 'എന്‍ഫീല്‍ഡ്' എന്ന പടക്കുതിരയുടെ യാത്ര വഴികള്‍. എന്‍ഫീല്‍ഡിനെ ആരും പെട്ടെന്ന് വിമര്‍ശിക്കാന്‍ തുനിയാറില്ല. അതിനുള്ള ചങ്കുറ്റം കാണിച്ചതാട്ടെ ബജാജും. 

എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ഡോമിനറിന്‍റെ പരസ്യത്തിന് കണക്കറ്റ് വിമര്‍ശനമാണ് ബജാജിന് ഏല്‍ക്കേണ്ടി വരുന്നുത്. ആനപ്പുറത്തെ യാത്രയോടാണ് ബജാജ് ബുള്ളറ്റ് യാത്രയെ ഉപമിച്ചത്. ആനക്കു പകരം പട്ടിയെ ആരെങ്കിലും എഴുന്നള്ളിക്കുമോ എന്നാണ് ഇതിന് ട്രോളന്‍മാരുടെ മറുചോദ്യം. ഇത്തരത്തില്‍ ബജാജിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങൾ ഉന്നയിക്കുന്ന ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

ഒരു പരസ്യത്തിന് ഇത്രത്തോളം ട്രോളുകള്‍ വരുന്നത് ഇതാദ്യമായിരിക്കും. ബജാജിന്‍റെ ട്രോളിന് റോയല്‍ എന്‍ഫീല്‍ഡ് മാപ്പ് നല്‍കിയാലും ബുള്ളറ്റ് ആരാധകര്‍ മാപ്പ് നല്‍കില്ലെന്ന് ഉറപ്പ്. എന്തായാലും 400 സി.സി ബൈക്ക് ഡോമിനറിന് ബുളളറ്റിന്‍റെ വില്‍പനയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Full View

Tags:    
News Summary - Trollers Attacked to Bajaj and Dominar for Critisise Bullet Bikes -Automobile News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.