ന്യൂഡൽഹി: കോവിഡ് 19 ബാധ മൂലമുണ്ടായ ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായി രാജ്യത്തെ ഇരുചക്ര വാഹന നിർമാതാക്കൾ. ഏകദേശ ം 4600 കോടിയുടെ ബി.എസ് 4 ഇരുചക്ര വാഹനങ്ങളാണ് വിൽക്കാതെ കമ്പനികളിൽ കെട്ടിക്കിടക്കുന്നത്. 2020 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ നടപ്പാകുന്നതോടെ ഈ വാഹനങ്ങളൊന്നും വിൽക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകും. ഏകദേശം 8,35,000 ഇരുചക്രവാഹനങ്ങളാണ് കമ്പനികളിൽ കെട്ടികിടക്കുന്നത്.
മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ ലോക്ക്ഡൗൺ വന്നതോടെ പല ഇരുചക്രവാഹന നിർമാതാക്കൾക്കും അവരുടെ ഡീലർഷിപ്പുകൾ അടക്കേണ്ടി വന്നു. ഇതോടെ വിൽപന ഗണ്യമായി കുറയുകയായിരുന്നു. അതേസമയം, ബി.എസ് 4 വാഹനങ്ങൾ 2020 ഏപ്രിൽ ഒന്നിന് ശേഷവും വിൽക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വാഹനനിർമാതാക്കളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ ബി.എസ് 3യിൽ ബി.എസ് 4ലേക്ക് ഇന്ത്യൻ വാഹനരംഗം മാറുമ്പോഴും സമാന പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. അന്ന് വൻ വിലക്കിഴിവിൽ വാഹനങ്ങൾ വിൽക്കുകയായിരുന്നു നിർമാതാക്കൾ ചെയ്തത്. എന്നാൽ, കോവിഡ് വ്യാപകമായതോടെ അതിനുള്ള സാധ്യതകളും ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.