മുംബൈ: സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇരുചക്രവാഹന വിപണിയിൽ നേട്ടമുണ്ടാക്കി റോയൽ എൻഫീൽഡ്. ഫെബ്രുവരിയിൽ 61,000 മോട്ടോർ സൈക്കിളുകളാണ് റോയൽ എൻഫീൽഡ് വിറ്റത്. കഴിഞ്ഞ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുേമ്പാൾ രണ്ട് ശതമാനം ഉയർച്ചയാണ് വിൽപനയിൽ രേഖപ്പെടുത്തിയത്. 2020ൽ 61,188 മോട്ടോർ സൈക്കിളുകൾ എൻഫീൽഡ് വിറ്റപ്പോൾ 2019 ഫെബ്രുവരിയിൽ വിൽപന 60,066 യൂണിറ്റായിരുന്നു.
അതേസമയം, റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിളുകളുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ട്. എട്ട് ശതമാനത്തിെൻറ കുറവാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. അഭ്യന്തര-വിദേശ വിപണികളിലെ വിൽപന കൂട്ടുേമ്പാൾ റോയൽ എൻഫീൽഡ് ഇരുചക്ര വാഹനങ്ങളുടെ വിൽപനയിൽ കാര്യമായ പുരോഗതിയില്ല.
വരും മാസങ്ങളിലും വിൽപനയിൽ പുരോഗതിയുണ്ടാക്കാൻ കഴിയുമെന്നാണ് റോയൽ എൻഫീൽഡിെൻറ പ്രതീക്ഷ. ബി.എസ് 6 വാഹനങ്ങൾ കൂടി എത്തുന്നതോടെ റോയൽ എൻഫീൽഡ് കൂടുതൽ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.