ന്യൂഡൽഹി: ആധാർ സംബന്ധിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ വാഹന രജിസ്ട്രേഷൻ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. ദേശീയപാതയിലെ ഗതാഗത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നയം രൂപവത്കരിക്കാൻ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയ കർമസമിതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാർ ബന്ധിപ്പിക്കലിെൻറ പുതിയ മേഖലക്ക് വഴിയൊരുങ്ങുന്നത്. റോഡ് ഗതാഗതം, ഹൈേവ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, അസം സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾ എന്നിവരടങ്ങുന്നതാണ് കർമസമിതി.
ആധാറും വാഹന രജിസ്ട്രേഷൻ നമ്പറും തമ്മിൽ ബന്ധിപ്പിക്കണമെന്ന ശിപാർശ നൽകിയിട്ടില്ലെങ്കിലും അതിലേക്ക് നയിക്കുന്ന നിർദേശമാണ് ബ്യൂറോ ഒാഫ് പൊലീസ് റിസർച് ആൻഡ് െഡവലപ്മെൻറ് ഡയറക്ടർ ജനറൽ എ.പി. മഹേശ്വരി അധ്യക്ഷയായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ തലത്തിൽ ഒരു കേന്ദ്രീകൃത സമിതി രൂപവത്കരിക്കുകയും ആധാറും രജിസ്ട്രേഷൻ നമ്പറും തമ്മിൽ ബന്ധിപ്പിച്ചശേഷം അതിെൻറ ഡാറ്റാബേസ് ശേഖരിക്കുകയും ചെയ്യണമെന്നാണ് നിർദേശം. ഇത് കർമസമിതിയുടെ പല നിർദേശങ്ങളിൽ ഒന്നു മാത്രമാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണമെങ്കിലും ഭാവിയിൽ ആധാർ ബന്ധിപ്പിക്കൽ നടപ്പാക്കുമെന്നതിെൻറ വ്യക്തമായ സൂചനയായി ചൂണ്ടിക്കാട്ടുന്നു. വാഹനാപകടത്തിനുശേഷം രക്ഷപ്പെടുന്ന ഉടമകളെ പിടികൂടാൻ നടപടി സഹായകമാവുമെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.