തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ വാഹനങ്ങളുടെ താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന നടപടിക്ക് മോേട്ടാർവാഹനവകുപ്പ് ഒാഫിസുകൾക്ക് ട്രാൻസ്പോർട്ട് കമീഷണറേറ്റിെൻറ നിർദേശം. മാനദണ്ഡങ്ങൾ പാലിച്ച് വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് എന്നിവ അനുവദിക്കാം. ആവശ്യമെങ്കിൽ ഒാഫിസുകളിൽ ടോക്കൺ ഏർപ്പെടുത്താം. ലേണേഴ്സ് ലൈസൻസ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും ഉണ്ടാകില്ല.
ഏപ്രിൽ 20 മുതൽ ഏതാനും ജില്ലകളിലെ വാഹനവകുപ്പ് ഒാഫിസുകൾ ഭാഗികമായി തുറന്നെങ്കിലും കാര്യമായ സേവനങ്ങളുണ്ടായിരുന്നില്ല. സന്ദര്‍ശകരെ അനുവദിക്കാതെ ഓണ്‍ലൈന്‍ സേവനം മാത്രമായിരുന്നു. മൂന്നിലൊന്നു ജീവനക്കാരാണ് ഇൗ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. അപേക്ഷകൾ ഓഫിസിലെ ബോക്സിലൂടെയാണ് സ്വീകരിച്ചത്. ഇൗ ക്രമീകരണങ്ങളിലാണ് ഇളവ് വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.