ന്യൂഡൽഹി: വോക്സ്വാഗൺ പോളോ ജി.ടി.െഎയുടെ വില കുറച്ചു. ആറ് ലക്ഷം രൂപയുടെ കുറവാണ് കാറിന് വരുത്തിയിരിക്കുന്നത്. 19.99 ലക്ഷം രൂപക്കാണ് പോളോ ജി.ടി.െഎ വിപണിയിൽ ലഭ്യമാവുക. ജി.എസ്.ടി നടപ്പിലാക്കിയതിെൻറ ഭാഗമായാണ് കാറിന് വോക്സ്വാഗൺ വില കുറച്ചിരിക്കുന്നത്. പുതിയ വില ജൂലൈ ഒന്ന് മുതൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു.
എന്നാൽ ഇന്ത്യയിൽ വിൽപ്പന കണക്കിൽ പിന്നിലാണ് പോളോ ജി.ടി.െഎയെന്നാണ് റിപ്പോർട്ടുകൾ. സ്റ്റോക്ക് ക്ലിയറൻസ് സെയിലിെൻറ ഭാഗമായാണ് കാറിെൻറ വില കുറച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്ന പോളോയുടെ ജി.ടി.െഎ വകഭേദം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഉയർന്ന വില പലപ്പോഴും പോളോ ജി.ടി.െഎ വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിച്ചിരുന്നു.
ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ഇന്ത്യയിലെ എല്ലാ കാർ നിർമാതാക്കളും വിലക്കുറവുമായി രംഗത്തെത്തിയിരുന്നു. എൻട്രി ലെവൽ കാറുകൾക്ക് ചെറിയ തോതിൽ വില കുറഞ്ഞപ്പോൾ എസ്.യു.വികളുടെ ഉൾപ്പടെയുള്ളവയുടെ വിലയിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.