വാഹന നിർമാതാക്കളിൽ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത കമ്പനിയാണ് വോൾവോ. കാറുകൾ മുതൽ ട്രക്ക് വരെ നീളുന്ന വോൾവോ വാഹനങ്ങളുടെ മുഖമുദ്ര തന്നെ സുരക്ഷയാണ്. സ്വീഡിഷ് നിർമാതാക്കളായ വോൾവോയുടെ അത്യാധുനിക സുരക്ഷ സംവിധാനം ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വീഡിയോയാണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
വോൾവോ എഫ്.എച്ച് സിരീസ് ട്രക്കിെൻറ എമർജെൻസി ബ്രേക്കിങ് സിസ്റ്റത്തിെൻറ കഴിവ് തെളിയിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. നോർവേയിൽ ബസിൽ നിന്നിറങ്ങിയ കുട്ടി മറുവശത്ത് വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്യുന്നു. ആ സമയത്ത് എതിർദിശയിൽ നിന്ന് വോൾവോയുടെ ട്രക്ക് പാഞ്ഞുവരുന്നു. ട്രക്കിെൻറ ഡ്രൈവർ അവസാന നിമിഷമാണ് കുട്ടിയെ കാണുന്നത്. എന്നാൽ വോൾവോയുടെ എമർജൻസി ബ്രക്കിങ് സംവിധാനം കൃത്യസമയത്ത് പ്രവർത്തിക്കുകയും കുട്ടി രക്ഷപ്പെടുകയുമായിരുന്നു.
സുരക്ഷക്കായി വോൾവോ ട്രക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് എമർജൻസി ബ്രേക്കിങ്. കാമറ, റഡാർ യൂണിറ്റ് എന്നിവ ചേർന്നതാണ് എമർജൻസി സിസ്റ്റം. മുന്നിൽ എന്തെങ്കിലും പ്രതിബന്ധം ഉണ്ടായാൽ അത് തിരിച്ചറിയുന്നതിനായി റഡാറും കാമറയും എമർജൻസി ബ്രേക്കിങ് സംവിധാനത്തെ സഹായിക്കും. പ്രതിബന്ധം കണ്ടിട്ടും വോൾവോയുടെ ഡ്രൈവർ ബ്രേക്ക് ചെയ്തില്ലെങ്കിൽ ഒാേട്ടാമാറ്റിക്കായി എമർജൻസി ബ്രേക്കിങ് സിസ്റ്റം അത് ചെയ്യും. പിന്നിൽ വരുന്ന വാഹനത്തിന് സഡൻ ബ്രേക്കിങ്ങിനെ സംബന്ധിച്ച് മുന്നറിയിപ്പും എമർജൻസി ബ്രേക്കിങ് സംവിധാനം നൽകും. നോർവേയിൽ കുട്ടിയുടെ ജീവൻ രക്ഷിച്ചതും ഇതേ എമർജൻസി ബ്രേക്കിങ് സിസ്റ്റമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.