ഇന്ത്യൻ വാഹന ലോകം സമാനതകളില്ലാത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നത് സംശയമില്ലാത്ത കാര്യമാണ്. ധനമന ്ത്രി നിർമലാ സീതാരാമൻ പറഞ്ഞപോെല ഓൺലൈൻ ടാക്സി സർവിസുകളായ ഒലയും ഊബറുമല്ല ഇന്ത്യയിലെ വാഹന മേഖലയിലെ പ്രതിസന്ധ ിക്ക് കാരണമെന്നതും വ്യക്തമാണ്. പ്രതിസന്ധി കാലഘട്ടത്തിലും വിൽപനയിൽ കുറവ് വരാത്ത ചില മോഡലുകൾ വാഹനലോകത് തുണ്ട്. ഹ്യുണ്ടായ് വെനു, കിയ സെൽറ്റോസ്, എം.ജി ഹെക്ടർ എന്നിവയാണ് പ്രതിസന്ധിയിലും പിടിച്ച് നിൽക്കുന്നത്.
ജൂൺ 4ന് പുറത്തിറക്കിയ എം.ജി ഹെക്ടറിന് 10,000 ബുക്കിങ്ങുകളാണ് ആ സമയത്ത് തന്നെ ലഭിച്ചത്. മാസങ്ങൾക്കുള്ളിൽ ബുക്കിങ് 28,000 ആയി വർധിച്ചു. 11,000 ഉപയോക്താക്കളാണ് ഹെക്ടർ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ജൂലൈയിൽ 1,508 കാറുകൾ എം.ജി വിറ്റഴിച്ചു. ആഗസ്റ്റിൽ ഇത് 2,018 ആയി വർധിച്ചു. സെപ്തംബറിൽ ഉൽപാദനം വർധിപ്പിക്കാനും എം.ജി തീരുമാനിച്ചിട്ടുണ്ട്. നിർത്തിവെച്ച ഹെക്ടറിൻെറ ബുക്കിങ് ഒക്ടോബറിലാണ് എം.ജി പുനഃരാരംഭിക്കുക.
കിയ സെൽറ്റോസാണ് വിൽപനയിൽ താരമായ മറ്റെറാരു മോഡൽ. ആഗസ്റ്റിൽ പുറത്തിറങ്ങിയ സെൽറ്റോസിന് ഇതുവരെ 32,000 ബുക്കിങ്ങുകളാണ് ലഭിച്ചത്. 6200 യൂണിറ്റുകൾ സെൽറ്റോസ് ആഗസ്റ്റിൽ വിറ്റഴിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വെന്യുവിൻെറ ഏകദേശം 9,000 യൂണിറ്റുകളാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്. മറ്റ് മോഡലുകളുടെ വിൽപന കുറഞ്ഞിട്ടും ഹ്യുണ്ടായിയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത് വെന്യുവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.