സാധാരണയായി കാറിനകത്താണ് എയർബാഗ് കാണാറുള്ളത്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി വാഹനത്തിന് പുറത്ത് എയ ർബാഗുകൾ അവതരിപ്പിച്ചിരിക്കുകയാണ് ജർമ്മൻ ഓട്ടോ കമ്പനിയായ സെഡ്.എഫ്. അപകടം നടക്കാൻ സാധ്യതയുള്ള സമയത്താണ് കാറിന് പുറത്തുള്ള എയർബാഗുകൾ പ്രവർത്തിക്കുക.
പുതിയ എയർബാഗുകൾ കൂടി വരുന്നതോടെ അപകത്തിലുണ്ടാവുന്ന പരിക്ക് 40 ശതമാനം വരെ കുറക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. എയർബാഗുകൾ പുതിയൊരു ക്രംമ്പിൾ സോണായാവും പ്രവർത്തിക്കുകയെന്നും സെഡ്.എഫ് വ്യക്തമാക്കുന്നു. അപകടത്തിൻെറ ആഘാതം വാഹനത്തിനുള്ളിലേക്ക് എത്തുന്നതിൻെറ തോത് എയർബാഗുകൾ കുറക്കും.
സെൻസറിൻെറയും കാമറയുടെയും റഡാറിൻെറയും സഹായത്തോടെ എയർബാഗുകൾ പ്രവർത്തിക്കുക. അപകടം നടക്കാനുള്ള സാധ്യത സെൻസറിൻെറയും റഡാറിൻെറയും സഹായത്തോടെ മനസിലാക്കുകയും തുടർന്ന് എയർബാഗുകൾ പ്രവർത്തിക്കുകയും ചെയ്യുന്നു. കാറിൻെറ ഡോറുകൾക്കടുത്തും എ, സി പില്ലറുകൾക്ക് സമീപവുമാണ് എയർബാഗുകൾ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.