ടാറ്റ ഇലക്​ട്രിക്കാവു​േമ്പാൾ

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണി ഭാവിയിൽ ഭരിക്കുക ഇലക്​ട്രിക്​ കാറുകളായിരിക്കും. ഡൽഹി ഉൾ​പ്പടെയുള്ള വൻ നഗരങ്ങളിൽ ഉയരുന്ന മലിനീകരണം വാഹനി വിപണിയെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്​. 2030ന്​ മുമ്പ്​ സമ്പൂർണ്ണ വൈദ്യുതവൽക്കരണമാണ്​ വിപണി ലക്ഷ്യമിടുന്നത്​. ഇൗ സാധ്യതകൾ മുന്നിൽ കണ്ടാണ്​ ഒ​​രുപറ്റം വൈദ്യുത വാഹനങ്ങളുമായി ടാറ്റമോ​േട്ടാഴ്​സ്​ ഒാ​േട്ടാ എക്​സ്​പോയിൽ​ എത്തുന്നത്​. 

ആറ്​ വൈദ്യുതവാഹനങ്ങളാണ്​ വരുന്ന ​എക്​​സ്​പോയിൽ ടാറ്റ അവതരിപ്പിക്കുക. ടിഗോറുൾപ്പടെ നിലവിലുള്ള ചില കാറുകളും ഇലക്​ട്രിക്​ വേർഷനും കമ്പനി അവതരിപ്പിക്കും. ഇതിനൊപ്പം ചില പുതിയ വൈദ്യുത വാഹനങ്ങളും ടാറ്റ അവതരിപ്പിച്ചേക്കും. 

2030ന്​ മുമ്പ്​ സമ്പൂർണമായി ഇലക്​ട്രിക്​ വാഹനങ്ങളെന്ന ലക്ഷ്യം മുൻനിർത്തി നീങ്ങുന്ന സർക്കാറിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്​ പുതിയ മോഡലുകളിലുടെ ചെയ്യുന്നതെന്ന്​ ടാറ്റ മോ​േട്ടാഴ്​സ്​ വക്​താവ്​ പറഞ്ഞു. സമ്പൂർണ്ണമായ വൈദ്യുത വാഹനങ്ങൾ എന്ന ലക്ഷ്യം പൂർത്തികരിക്കാൻ സർക്കാറിനൊപ്പം നിൽക്കുമെന്ന്​ ടാറ്റ മോ​േട്ടാഴ്​സ്​ സി.ഇ.ഒയും പ്രതികരിച്ചു.

Tags:    
News Summary - ​Auto Expo 2018: Tata Motors To Showcase 6 Electric Vehicles-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.