പുതിയ മോഡലുകൾ ഇൗ വർഷംതന്നെ നിരത്തിലെത്തിക്കുമെന്ന്​ റോയൽ എൻഫീൽഡ്​; ക്ലാസിക്​ 350 പൂർണമായും തയ്യാർ

തങ്ങളുടെ ഏറ്റവും മികച്ച മോഡലുകൾ 2021-22 സാമ്പത്തിക വർഷത്തിൽതന്നെ പുറത്തിറക്കുമെന്ന്​ റോയൽ എൻഫീൽഡ്​. ഇതിൽ ആദ്യമായി നിരത്തിലെത്തുക പരിഷ്​കരിച്ച ക്ലാസിക്​ 350 മോ​േട്ടാർ സൈക്കിളായിരിക്കും. ഇതിനകംതന്നെ നിരത്തിലെത്തേണ്ടിയിരുന്ന ബൈക്കി​െൻറ വരവ്​ വൈകിപ്പിക്കുന്നത്​ കോവിഡ്​ ലോക്​ഡൗണാണ്​. ക്ലസികിനൊപ്പം ചില പുതിയ മോഡലുകളും ഇൗ വർഷത്തെ റോയൽ എൻഫീൽഡ്​ പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്​.


'റോയൽ എൻഫീൽഡിൽ നിന്നുള്ള ഏറ്റവും കുടുതൽ മോഡലുകൾ ഇൗ വർഷം പുറത്തിറക്കാനാവുമെന്നാണ്​ ഞങ്ങൾ കരുതുന്നത്​. നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് മികച്ചതും പുതിയതുമായ മോഡലുകളായിരിക്കും അത്​. ഞങ്ങൾ ഇക്കാര്യത്തിൽ വളരെ ആവേശത്തിലാണ്​'-റോയൽ എൻഫീൽഡ്​ സിഇഒ വിനോദ് ദസാരി പറയുന്നു. ക്ലാസിക് 350 നിലവിൽ പ്രൊഡക്ഷൻ റെഡി മോഡലായി റോയൽ കരുതിവച്ചിരിക്കുകയാണ്​.പക്ഷെ കമ്പനി ആസൂത്രണം ചെയ്യുന്ന നിരവധി ലോഞ്ചുകളിൽ ഒന്നുമാത്രമായിരിക്കും ഇതെന്നാണ്​ സൂചന.


മെറ്റിയർ 350 ൽ അരങ്ങേറ്റം കുറിച്ച ജെ-പ്ലാറ്റ്ഫോം എഞ്ചിൻ ഉപയോഗിച്ചാണ്​ ക്ലാസിക് അപ്‌ഡേറ്റ് ചെയ്യുന്നത്​. സെമി ഡിജിറ്റൽ ഇൻസ്ട്രുമെ​േൻറഷൻ, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവ ക്ലാസികിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഷെർപ, ഹണ്ടർ, റോഡ്സ്റ്റർ, ഷോട്ട്ഗൺ, സ്‌ക്രാം തുടങ്ങിയ പേരുകൾ നേരത്തേതന്നെ റോയൽ നേരത്തേ രജിസ്​റ്റർ ചെയ്​തിരുന്നു. വരാനിരിക്കുന്ന ഏത് ബൈക്കുകളാണ് ഈ പേരുകളിലുള്ളതെന്ന് അറിയില്ലെങ്കിലും, റോയൽ എൻഫീൽഡ്​ 650 സിസി, ഇൻറർസെപ്റ്റർ കോണ്ടിനെൻറൽ ജിടി എന്നിവയെ അടിസ്​ഥാനമാക്കിയുള്ള ക്രൂസർ മോഡലുകൾ ഇൗ വർഷം നിരത്തിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.


650 സിസി പ്ലാറ്റ്‌ഫോമിൽ ഒരുപക്ഷേ ഓഫ്-റോഡ് ഓറിയൻറഡ് ബൈക്ക്​ സ്‌ക്രാം എന്ന പേരിൽ നിർമിക്കാനും സാധ്യതയുണ്ട്​. ജെ-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ജാവ 42നുള്ള എതിരാളിക്കായും റോയൽ പ്രവർത്തിക്കുന്നെന്നാണ്​ വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.