പുത്തനാശയങ്ങളുടെ പറുദീസയാണ് എന്നും വാഹന ലോകം. നൂറുകണക്കിന് പേറ്റൻറുകളാണ് ബെൻസും എി.എം്ഡബ്ലുവും ഒാഡിയുമൊക്കെ തങ്ങളുടെ വിവിധ മോഡലുകൾക്കായി വർഷാവർഷം എടുക്കുന്നത്. വാഹനങ്ങളെ ആകർഷകമാക്കുന്ന പ്രമുഖ ഘടകങ്ങളിലൊന്ന് അവയുടെ ഇൻഫോടൈൻമെൻറ് സിസ്റ്റമാണ്. ടച്ച് സ്ക്രീനുകളാണ് ഇത്തരം സംവിധാനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നത്.
ചില വാഹനങ്ങളെ മൊത്തത്തിൽ നിയന്ത്രിക്കുന്നത് ടച്ച് സ്ക്രീനുകളാണ്. പ്രത്യേകിച്ചും പുതുതലമുറ വൈദ്യുത വാഹനങ്ങളിൽ എല്ലാത്തിനും ആശ്രയിക്കുന്നത് വലിയ ടച്ച് സ്ക്രീനുകളെയാണ്. കാണാൻ ഭംഗിയൊക്കെയുണ്ടെങ്കിലും ടച്ച് സ്ക്രീനുകൾക്ക് വലിയൊരു പോരായ്മയുണ്ട്. വാഹനം ഒാടിക്കൊണ്ടിരിക്കുേമ്പാൾ ഇവ ഉപയോഗിച്ചുള്ള നിയന്ത്രണം അത്ര എളുപ്പമല്ല.
വിലകൂടിയ വാഹനങ്ങൾ പൂർണ്ണമായും ടച്ച് സ്ക്രീനിലേക്ക് മാറാത്തതും അതുകൊണ്ടാണ്. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ. ടച്ച് ചെയ്യാതെ പ്രവർത്തിക്കുന്ന പുതിയ സ്ക്രീനുകൾ വികസിപ്പിെച്ചടുത്തിരിക്കുകയാണ് അവർ.
ബ്രിട്ടീഷ് യൂനിവേഴ്സിറ്റിയായ കേംബ്രിഡ്ജ്ിെൻറ ഗവേഷണ വിഭാഗവുമായി സഹകരിച്ചാണ് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ‘പ്രഡിക്ടീവ് ടച്ച്’ എന്നാണ് നിലവിലിതിനെ വിളിക്കുന്നത്. സ്ക്രീനിൽ നാം കൈ ചൂണ്ടുന്നിടം ആക്ടീവ് ആകുന്ന സംവിധാനമാണിത്. സെൻസറുകൾ ഉപയോഗിച്ചാണ് ടച്ച്സ്ക്രീൻ പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച വീഡിയോയും ജാഗ്വാർ പുറത്തുവിട്ടിട്ടുണ്ട്.
മെഷീൻ ഇൻറലിജൻസ്, ജെസ്ചർ ട്രാക്കർ, റേഡിയൊ ഫ്രക്വൻസി സെൻസർ എന്നിവ ഒരുമിച്ച് പ്രവർത്തിച്ചാണ് നാം ഉദ്ദേശിക്കുന്ന സ്ക്രീനിലെ ഭാഗം ആക്ടീവ് ആക്കുന്നത്. പരീക്ഷണങ്ങളിൽ 80 ശതമാനത്തിലധികം കൃത്യത പ്രഡിക്ടീവ് ടച്ചിന് ലഭിച്ചതായാണ് വിവരം. ലാൻഡ്റോവർ വെലാർ പോലുള്ള മോഡലുകളിൽ താമസിയാതെ പുതിയ സംവിധാനം ഉൾപ്പെടുത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.