'ഏഷ്യാ കപ്പിൽ ഇന്ത്യയുടെ തോൽവി കശ്മീരിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു'; സത്യം ഇതാണ്

സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആറ്​ വിക്കറ്റിന്​ ലങ്കയോട്​ തോറ്റതോടെ ഏഷ്യകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായിരുന്നു​. അടുത്ത മത്സരത്തിൽ അഫ്​ഗാനിസ്താനെ തോൽപിച്ചാൽ മാത്രം പോര, മറ്റ്​ ടീമുകൾ കനിഞ്ഞാലെ ഇന്ത്യക്ക്​ കലാശപ്പോരിൽ ഇടം നേടാൻ കഴിയൂ. ഇന്ന്​ നടക്കുന്ന മത്സരത്തിൽ അഫ്​ഗാനിസ്താനെ പാകിസ്താൻ തോൽപിച്ചാൽ ഇന്ത്യയുടെ പുറത്താകൽ പൂർണമാകും. ഈ വാർത്തപോലും വർഗീയതക്ക് ഉപയോഗിക്കുകയാണ് ഹിന്ദുത്വ ശക്തികൾ. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പരാജയം കശ്മീരിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചു എന്നാണ് ദൃശ്യങ്ങൾ സഹിതം ഹിന്ദുത്വ തീവ്രവാദികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. തീവ്ര ഹിന്ദുത്വ അനുകൂല ചാനലായ സുദർശൻ ടി.വി ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ച് യാഥാർഥ്യം പുറത്തെത്തിച്ചിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'.

ഇന്ത്യയുടെ തോൽവിയിൽ ആഘോഷിച്ച് ശ്രീനഗറിൽ പടക്കം പൊട്ടിച്ചെന്ന് അവകാശപ്പെടുന്ന 49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടത്. 'പാകിസ്താന് മുന്നിൽ ഇന്ത്യയുടെ തോൽവിക്ക് ശേഷം ശ്രീനഗറിലെ ആഘോഷങ്ങൾ' എന്ന ഹിന്ദിയിൽ അടിക്കുറിപ്പോടെയാണ് സുദർശൻ ന്യൂസ് ക്ലിപ്പ് ട്വീറ്റ് ചെയ്തത്. ഈ "പാമ്പുകളുടെ സന്തതികളെ" നശിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ട്വീറ്റിന്റെ അടിക്കുറിപ്പിൽ പറയുന്നു. അവർ പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ ഒരു ആർക്കൈവ് പബ്ലിക് ഡൊമെയ്‌നിൽ ലഭ്യമാണ്.

അതുപോലെ, സുദർശൻ ന്യൂസുമായി ബന്ധമുള്ള മാധ്യമപ്രവർത്തകനായ സാഗർ കുമാറും ഇതേ അവകാശവാദത്തോടെ ക്ലിപ്പ് ട്വീറ്റ് ചെയ്യുകയും പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഫേസ്ബുക്കിലും ട്വിറ്ററിലും ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. 2020 ആഗസ്റ്റ് 14ന് ശ്രീനഗറിലെ മസ്ജിദ് അബൂബക്കറിന് സമീപം നടന്ന ഒരു ആഘോഷത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം നടന്നത് എന്ന പേരിൽ ഹിന്ദുത്വ തീവ്രവാദികൾ പ്രചരിപ്പിച്ചതെന്ന് 'ആൾട്ട് ന്യൂസ്' കണ്ടെത്തി. 

Tags:    
News Summary - Old video of fireworks from Srinagar shared as celebrations of India’s Asia Cup los

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.