ചെന്നൈ: നീറ്റ് പരീക്ഷ പാസാവുമോയെന്ന ആശങ്കയെ തുടർന്ന് രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ശനിയാഴ്ച പുലർച്ച മധുര സായുധ സൈനിക റിസർവ് ക്വാർേട്ടഴ്സിൽ താമസിക്കുന്ന മുരുകസുന്ദരത്തിെൻറ മകൾ ജ്യോതി ശ്രീദുർഗ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു.
തനിക്ക് ഭയം തോന്നുന്നതായും ക്ഷമിക്കണമെന്നും എഴുതിയ കത്തും വിഡിയോ ക്ലിപ്പിങ്ങും പൊലീസ് കണ്ടെടുത്തു. ധർമപുരി ആദിത്യയാണ് (20) മരിച്ച രണ്ടാമത്തെ വിദ്യാർഥി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് കുറിപ്പെഴുതിവെച്ചതിനുശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് നീറ്റ് പരീക്ഷാപേടിയിൽ ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം നാലായി.
തമിഴ്നാട്ടിൽ ബി.ജെ.പി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികൾക്കും നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന നിലപാടാണുള്ളത്. രണ്ടുവർഷം മുമ്പ് അരിയല്ലൂരിൽ അനിത എന്ന പെൺകുട്ടി നീറ്റ് പരീക്ഷയിൽ തോറ്റതിനെ തുടർന്ന് ജീവനൊടുക്കിയത് വൻ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.