മുംബൈ: അധോലോക ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടിയിലധികം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ കർണിസേന.
കർണിസേന ദേശീയ അധ്യക്ഷൻ രാജ് ഷെഖാവത്താണ് 1,11,11,111 രൂപയുടെ പാരിതോഷികം നൽകുമെന്ന പ്രഖ്യാപിച്ചുള്ള വിഡിയോ സന്ദേശം പുറത്തുവിട്ടത്.
മയക്കുമരുന്ന് കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയി കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇന്ത്യയിലുടനീളം ഗുണ്ട നെറ്റ് വർക്കുള്ള ബിഷ്ണോയ് പൊലീസിന് എന്നും തലവേദനായാണ്.
2023 ഡിസംബർ അഞ്ചിന് കർണിക സേന മുൻ തലവൻ സുഖ്ദേവ് സിങ് ജയ്പൂരിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയിയുടെ സംഘമാണ് ഏറ്റെടുത്തത്. ഇതാണ് കർണി സേനയെ പ്രസ്താവനക്ക് പ്രേരിപ്പിച്ചത്.
അടുത്തിടെ നടന്ന എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും സൽമാൻ ഖാന്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തത് ബിഷ്ണോയിയുടെ സംഘമാണ്. 2023 സെപ്തംബറിൽ ഖാലിസ്ഥാനി അനുഭാവിയായ സുഖ ദുനെക്കെയെ കൊലപ്പെടുത്തിയതും ഇവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.