ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ സംസ്ഥാനത്തെ ഭൂരിപക്ഷ ഗോത്ര വിഭാഗത ്തെ പ്രതിനിധാനം ചെയ്യുന്ന ഖാസി വിദ്യാർഥി യൂനിയനും (കെ.എസ്.യു) ഗോത്രവിഭാഗക്കാരല്ലാത ്തവരും തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഇചമാട്ടി പ്രദേശത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായും ഇന്നർൈലൻ പെർമിറ്റിന് അനുകൂലമായും യോഗങ്ങൾ നടന്നിരുന്നു. ഇതിനിടെയാണ് കെ.എസ്.യു പ്രവർത്തകരും ഗോത്രവിഭാഗക്കാരല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായത്. ഇതേതുടർന്ന് ആറ് ജില്ലകളിൽ മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി.
ഈസ്റ്റ് ജയിൻതിയ ഹിൽസ്, വെസ്റ്റ് ജയിൻതിയ ഹിൽസ്, ഭോയ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നീ ജില്ലകളിലാണ് അടുത്ത 48 മണിക്കൂർ ഇൻറർനെറ്റ്, മൊബൈൽ സേവനങ്ങൾ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.