ന്യൂഡൽഹി: ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെയും ഡൽഹി ഫയർ സർവീസസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കിണറ്റിൽ വീണയാളെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഡൽഹി മന്ത്രി അതിഷിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കേശപൂർ മന്ദി ഭാഗത്ത് ഒരാൾ കുഴൽക്കിണറിൽ വീണതായി ഡൽഹി ഫയർ ഫോഴ്സിന് വിവരം ലഭിച്ചത്. ഉടൻ അഞ്ച് യൂനിറ്റ് അഗ്നിശമനസേനാംഗങ്ങൾ സംഭവസ്ഥലത്ത് കുതിച്ചെത്തി. കുഴൽക്കിണറിന് സമീപത്ത് മറ്റൊരു കുഴിയുണ്ടാക്കിയാണ് രക്ഷാപ്രവർത്തനം.
കഴിഞ്ഞമാസം രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ 24 കാരിയെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രക്ഷപ്പെടുത്തി കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും യുവതി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.