തമിഴ്​നാട്ടിൽ ​ബസ് ട്രക്കുമായി​ കൂട്ടിയിടിച്ച്​ 10 മരണം

ചെന്നൈ: തമിഴ്​നാട്ടിൽ ബസ്​ ട്രക്കുമായി കൂട്ടിയിടിച്ച്​ 10 പേർ മരിച്ചു. 23 പേർക്ക്​ പരിക്കേറ്റു. തഞ്ചാവൂർ ജില്ലയിൽ വെള്ളിയാഴ്​ച അർധരാത്രിയാണ്​ സംഭവം​. തിരുപ്പൂരിൽ നിന്ന്​ കുംഭകോണത്തേക്ക്​ പോവുകയായിരുന്ന ബസും സ്​റ്റീൽ കയറ്റി വരികയായിരുന്ന ട്രക്കും വല്ലം ടൗണിലെ ഒാവർ ബ്രിഡ്​ജിൽ വെച്ച്​ കൂട്ടിയിടിക്കുകയായിരുന്നു. 

ബസിലെ എട്ട്​ യാത്രക്കാരും ഇരുവാഹനങ്ങളുടെയും ഡ്രൈവർമാരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്​നാട്​ കോർപറേഷൻ ബസ്​ സ്​റ്റീൽ കയറ്റി പോവുകയായിരുന്ന ​ട്രക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടാണ്​ അപകടമുണ്ടായതെന്ന്​ പൊലീസ്​ പറയുന്നു. 

മരിച്ചവർക്ക്​ അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക്​ 55,000 രൂപയും നൽകുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.​

Tags:    
News Summary - 10 Killed As Bus Rams Truck –india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.