പുസ്തകങ്ങളെയും വായനയെയും അഗാധമായി പ്രണയിച്ച മൻമോഹൻ സിങ്ങിനെ 10 വർഷം നീണ്ട പ്രധാനമന്ത്രിപദത്തിെൻറ അവസാന നാളുകളിൽ വേട്ടയാടിയത് രണ്ടു പുസ്തകങ്ങളായിരുന്നു. അതും 2014ലെ പൊതു തെരഞ്ഞെടുപ്പിെൻറ ഒത്ത മധ്യത്തിൽ. മൻമോഹെൻറ മുൻ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിെൻറ പുസ്തകം. ‘ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ’ (ആകസ്മിക പ്രധാനമന്ത്രി) ആയിരുന്നു അതിൽ പ്രധാനം. മറ്റൊന്ന് കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി പി.സി. പരേഖിെൻറ ‘ക്രുസേഡർ ഓർ കോൺസ്പിറേറ്റർ’ (ക്രൂശിതനോ അതോ ഉപജാപകനോ) എന്നതായിരുന്നു.
സോണിയ ഗാന്ധിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ട വെറുമൊരു പാവയായിരുന്നു മൻമോഹൻ സിങ് എന്നായിരുന്നു സഞ്ജയ് ബാരുവിെൻറ പ്രധാന ആരോപണം. സോണിയയുടെയും സഖ്യകക്ഷികളുടെയും സമ്മർദങ്ങൾക്ക് കീഴടങ്ങിയാണ് മൻമേഹാൻ രണ്ടാം യു.പി.എ സർക്കാറിനെ നയിച്ചത്. മന്ത്രിമാരെയും പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നതരെയും നിയമിക്കുന്നതിൽ ഒരു പങ്കും മൻമോഹനുണ്ടായിരുന്നില്ല. ധനമന്ത്രിയായി സാമ്പത്തിക ഉപദേഷ്ടാവായ സി. രംഗരാജനെ നിയമിക്കാനായിരുന്നു മൻമോഹന് താൽപര്യം. പക്ഷേ, പ്രണബ് മുഖർജിയാവട്ടെ എന്നായിരുന്നു സോണിയയുടെ കൽപന. 2009ലെ തെരഞ്ഞെടുപ്പ് ജയം തേൻറതാണെന്ന് മൻമോഹൻ തെറ്റിദ്ധരിച്ചു തുടങ്ങിയ വിവാദങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു സഞ്ജയ് ബാരുവിെൻറ പുസ്തകത്തിൽ. അധികാരത്തിലേറിയ ഉടൻതന്നെ മൻമോഹെൻറ പല്ല് സോണിയ കൊഴിച്ചുകളഞ്ഞുവെന്നായിരുന്നു ബാരുവിെൻറ പരാമർശം.
വിവാദമായ കൽക്കരി ഇടപാടിൽ താൻ കുറ്റവാളിയാണെങ്കിൽ പ്രധാനമന്ത്രിക്കും അതിൽ പങ്കുണ്ടാവുമെന്ന് പി.സി. പരേഖ് തന്‍റെ പുസ്തകത്തിൽ ആരോപിച്ചു. പ്രകൃതിവാതക ഇടപാടുകളിൽ അംബാനിമാരുടെ പങ്ക് സംബന്ധിച്ച് പത്രപ്രവർത്തകനായ പരഞ്ജോയ് ഗുഹ താകുർത്തയുടെ ‘ഗ്യാസ്വാർ’ എന്ന പുസ്തകവും മൻമോഹനെ വേട്ടയാടിയിരുന്നു.
മൻമോഹൻതന്നെ തെൻറ മുൻ മാധ്യമ ഉപദേഷ്ടാവിനെക്കൊണ്ട് വിവാദ പുസ്തകമെഴുതിപ്പിച്ചതാണെന്നും പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സഞ്ജയ് ബാരു മൻമോഹനെ കാണിച്ചിരുന്നുവെന്നും അക്കാലത്ത് ഡൽഹി വൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നു.
ആക്സിഡൻറൽ പ്രൈംമിനിസ്റ്റർ പിന്നീട് സിനിമയായപ്പോഴും വിവാദം പുകഞ്ഞു. ബി.ജെ.പിയുടെ മാനസപുത്രനായ അനുപം ഖേർ ആയിരുന്നു മൻമോഹൻ സിങ്ങിെൻറ വേഷം അഭിനയിച്ചത്.
രണ്ടുതവണ പ്രധാനമന്ത്രിപദത്തിൽ മുഴുവൻ കാലവും പൂർത്തിയാക്കിയ മൻമോഹൻ സിങ് ആ പദവിയിൽ എത്തുന്നതിനുമുമ്പ്, ഏഴു പ്രധാനമന്ത്രിമാരെ സേവിച്ചു.
ഇത്രയും തലവന്മാരുടെ സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു ഈ തലപ്പാവുകാരൻ. ഇതിനർഥം ഇന്ദിര മുതൽ തെൻറ രണ്ടാം ഘട്ടം അവസാനിക്കുന്നതു വരെയുള്ള ഇന്ത്യയുടെ സാമ്പത്തികനയങ്ങളുടെ പ്രേരകശക്തി മൻമോഹനായിരുന്നു എന്നതാണ്. 1971ൽ ഇന്ദിരയുടെ രണ്ടാംവരവിൽ കേന്ദ്ര വാണിജ്യ വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
മൊറാർജി ദേശായ്, ചരൺസിങ്, രാജീവ് ഗാന്ധി, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹറാവു എന്നിവർക്കൊപ്പവും മൻമോഹൻ പ്രവർത്തിച്ചു. ഇന്ദിര ഗാന്ധിയുടെ കാലത്തെ സാമ്പത്തിക കുതിപ്പിനു പിന്നിലെ പ്രധാന കരുത്ത് അദ്ദേഹമായിരുന്നു. ഇതറിയുന്നതിനാലായിരുന്നു നരസിംഹറാവു ഇദ്ദേഹത്തെ ധനമന്ത്രിപദത്തിൽ എത്തിച്ചത്. സ്വന്തം പാർട്ടിയിൽനിന്നുള്ള എതിർപ്പുകൾ മറികടന്നാണ് ഈ നിയമനമുണ്ടായത്. ഇതിലൂടെ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ധനമന്ത്രിയായി അദ്ദേഹം മാറിയെന്നത് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.