മുംബൈ: പട്ടം പറത്തുന്നതിനിടെ ചാണകക്കുഴിയിൽ വീണ് 10 വയസുകാരൻ മരിച്ചു. മുംബൈ കാൻഡിവാലി പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം.
പട്ടം പറത്തുന്നതിനിടെ നൂൽ പൊട്ടിപോകുകയും ചാണക കുഴിയിൽ വീഴുകയുമായിരുന്നു. ചാണകകുഴിയിലാണ് വീണതെന്നറിയാതെ കുട്ടി പട്ടം ചാടി എടുക്കുന്നതിനിടെ കുഴിയിലേക്ക് താണുപോകുകയായിരുന്നു. സമീപത്ത് നിർമാണ തൊഴിലിൽ ഏർപ്പെട്ടിരുന്നവർ കരച്ചിൽ കേട്ട് എത്തിയെങ്കിലും കുട്ടിയെ കുഴിയിൽനിന്ന് പുറത്തെടുക്കാൻ കഴിഞ്ഞില്ല.
കുഴി വളെര ആഴമുള്ളതിനാൽ നാട്ടുകാർക്കും പൊലീസുകാർക്കും അഗ്നിരക്ഷ സേനക്കും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാകുകയായിരുന്നു. കുട്ടി പൂർണമായും ചാണകകുഴിയിൽ താണുപോയിരുന്നു.
പിന്നീട് നിർമാണ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ക്രെയിനിന്‍റെ സഹായത്തോടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. പൊലീസ് അപകട മരണത്തിനും അശ്രദ്ധക്കും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.