ന്യൂഡൽഹി: മുതിർന്ന പൗരന്മാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പ്രതിവർഷം 10 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കരുതെന്ന നിർദേശം ജനുവരി 30 മുതൽ പ്രാബല്യത്തിൽ വന്നെന്നും ഇതുസംബന്ധിച്ച വിശദമായ മാനദണ്ഡങ്ങൾ തയാറാക്കിയതായും രാജ്യസഭയിൽ ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ ധനകാര്യമന്ത്രി വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ പ്രീമിയം നിരക്ക് വർധിപ്പിക്കുന്നതിനു മുമ്പ് കമ്പനികൾ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐ.ആർ.ഡി.എ.ഐ) അനുമതി തേടേണ്ടതുണ്ട്. നിലവിലുള്ള ഇൻഷുറൻസ് പദ്ധതികൾ പിൻവലിക്കുന്നതിനും അനുമതി നിർബന്ധമാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഐ.ആർ.ഡി.എ.ഐ ഉറപ്പുവരുത്തും. ഇതുമായി ബന്ധപ്പെട്ട് നിലവിൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.