ആരെയും വിടാതെ ലോറൻസ് ബിഷ്‌ണോയി സംഘം: ജീവന് ഭീഷണിയുള്ളതായി 10 വയസ്സുള്ള യൂട്യൂബറുടെ കുടുംബം

മുംബൈ: എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ വധവും സൽമാൻ ഖാനെതിരെ വധഭീഷണിയും അടക്കം കുറ്റകൃത്യങ്ങളിൽ പങ്കാളിയായ കുപ്രസിദ്ധ ക്രിമിനൽ സംഘത്തിന്റെ പുതിയ ഉന്നം പത്തു വയസ്സുള്ള യുട്യൂബർ. അധോലോക, ഗുണ്ട തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ നിന്ന് ജീവന് ഭീഷണിയുള്ളതായി യുട്യൂബറും സോഷ്യൽ മീഡിയ താരവുമായ അഭിനവ് അറോറയുടെ കുടുംബം അറിയിച്ചു. ‘

ഇന്ന് ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പിൽ നിന്ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. അഭിനവിനെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. അഭിനവിന്റെ അമ്മ ജ്യോതി അറോറ പറഞ്ഞു. അഭിനവ് ഭക്തി വിഡിയോ അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. നിരവധി ആരാധകരുള്ള ആത്മീയ പ്രഭാഷകനാണ് മഥുരയിലെ കൃഷ്ണ നഗർ സ്വദേശിയായ അഭിനവ് അറോറ. സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ആണ് ഈ പത്തു വയസ്സുകാരനുള്ളത്.

മാതാപിതാക്കളായ തരുണും ജ്യോതി അറോറയും അഭിനവിനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. മതപരമായ ഒരു ചടങ്ങിൽ ആത്മീയ നേതാവ് സ്വാമി റാംഭദ്രാചാര്യക്കൊപ്പം അഭിനവ് അറോറ ഭക്തിഗാനങ്ങൾ ആലപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

പരിപാടിക്കിടയിൽ സ്വാമി രാംഭദ്രാചാര്യ അറോറയോട് വേദി വിടാൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വിവാദത്തിന് കാരണമായിരുന്നു. എന്നാൽ, ലോറൻസ് ബിഷ്‍ണോയി സംഘം ഭീഷണിപ്പെടുത്താനുണ്ടായ സാഹചര്യം ഇതാണോയെന്ന് വ്യക്തമല്ല. 

Tags:    
News Summary - Lawrence Bishnoi gang leaving no one behind: 10-year-old YouTuber's family says life is in danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.