ന്യൂഡൽഹി: ഡൽഹി പൊലസ്സിന്റെ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സജീവമായ അനധികൃത ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു.
ആസ്‌ട്രേലിയയിൽ നടന്ന ബിഗ് ബാഷ് ലീഗ് ട്വന്റി 20 ടൂർണമെൻന്റിൽ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഉപയോഗിച്ച് പ്രതികൾ വാതുവെപ്പ് നടത്തിയതായി കണ്ടെത്തി. ഇവരിൽ നിന്ന് അഞ്ച് ലാപ്‌ടോപ്പുകൾ, 24 മൊബൈൽ ഫോണുകൾ, ഒരു എൽ.ഇ.ഡി സ്മാർട്ട് ടിവി എന്നിവ പോലീസ് കണ്ടെടുത്തു.
മുഖ്യ പ്രതി ഡൽഹി കരോൾ ബാഗിൽ നിന്നുള്ള സ്വർണപ്പണിക്കാരൻ രാജു വൈഷ്ണവ് എന്നയാൾ ആണെന്ന് പൊലീസ് പറഞ്ഞു.
ഗ്രൂപ്പ് രണ്ട് വഴികളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംഘം ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. രാജു വൈഷ്ണവിനെ കൂടാതെ അജയ് കുമാർ, യോഗേഷ് തനേജ, തരുൺ ഖന്ന എന്നിവരാണ് മറ്റു പ്രതികൾ. അവശേഷിക്കുന്നവർ ഇതര സംസ്ഥവനത്തു നിന്നുള്ളവരാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.