മഴമാറി മാനം തെളിഞ്ഞ് തമിഴ്നാട്

ചെന്നൈ: കഴിഞ്ഞ ആഴ്ചകളിലുണ്ടായ കനത്ത മഴ മാറി ​തെളിഞ്ഞ കാലാവസ്ഥയിലേക്ക് തമിഴ്നാട്. മഴ അവസാനിച്ചെങ്കിലും താപനില 24 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരം ഒരാഴ്ച നീണ്ടുനിൽക്കുന്ന ചെറിയ മഴക്ക് സാക്ഷ്യം വഹിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മുന്നറിയിപ്പ് ഓറഞ്ചിൽ നിന്ന് മഞ്ഞയിലേക്ക് താഴ്ത്തുകയും ഒടുവിൽ നീക്കം ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച നേരിയ മഴയോടുകൂടിയ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞയാഴ്ച നഗരത്തിൽ ഓറഞ്ച് അലർട്ടും ജാഗ്രത നിർദേശങ്ങളും പ്രഖ്യാപിച്ചിരുന്നു. തെട്ടു മുമ്പുള്ള ആഴ്ചകളിൽ വില്ലുപുരം, കോടമ്പാക്കം അടക്കം പല സ്ഥലങ്ങളിലും ജാഗ്രത നിർദേശവും സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ ഇതുവരെ ജാഗ്രതാ നിർദേശങ്ങളൊന്നും നൽകിയിട്ടില്ല.

കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ബുധനാഴ്ച സാമാന്യം മേഘാവൃതമായ ആകാശവും മിതമായ മഴയും പ്രതീക്ഷിക്കാം. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Tags:    
News Summary - Tamil Nadu clears after rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.