മുംബൈ: നോട്ടുപിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ കൈക്കൂലി നൂറു രൂപ നോട്ടുകളായി ആവശ്യപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സോലാപുറിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ബാലാസാഹേബ് ഭീകാജി ബാബറാണ് കൈക്കൂലി കേസിൽ പിടിയിലായത്.
അപേക്ഷ പരിഗണിക്കണമെങ്കിൽ 2500 രൂപ കൈക്കൂലി നൽകണമെന്നും തുക 100 രൂപ നോട്ടുകളായി നൽകണമെന്നുമാണ് ബാബർ ആവശ്യപ്പെട്ടത്. നൂറിെൻറ 25 നോട്ടുകൾ തന്നാൽ കാര്യം നടത്താമെന്ന് ഇയാൾ അപേക്ഷകനോട് പറയുകയായിരുന്നു. പണമെത്തിക്കാമെന്ന് പറഞ്ഞ് അപേക്ഷകൻ പൊലീസിൽ പരാതി നൽകുകയും തുടർന്ന് ബാബറിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെ 500, 1000 രൂപാ നോട്ടുകൾ അസാധുവായതോടെ 100ന്‍റെ നോട്ടുകൾക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് കൈക്കൂലിയും ചില്ലറയായി വാങ്ങുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.