ന്യൂഡൽഹി: കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, 1000 കോടിയുടെ ഹവാല ഇടപാടിൽ ഉൾപ്പെട്ട രണ്ടു ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി).
'കടലാസ് കമ്പനി'കളുടെ പേരിൽ ഹവാല ഇടപാടുകൾ നടത്തിവന്ന ചാർലി പെങ് എന്ന ലുവോ സാങ്, കാർട്ടർ ലീ എന്നീ ചൈന സ്വദേശികളാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഞായറാഴ്ച ന്യൂഡൽഹിയിൽ പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. പെങ്ങിനെതിരെ കഴിഞ്ഞ വർഷം ആദായനികുതി വകുപ്പും 2018ൽ ഡൽഹി പൊലീസും ആരംഭിച്ച അന്വേഷണത്തിെൻറ ചുവടുപിടിച്ചാണ് ഇ.ഡിയുടെ നടപടി.
തിബത്തൻ ആത്മീയാചാര്യൻ ദലൈലാമയുടെ യാത്രകൾ നിരീക്ഷിക്കാൻ ശ്രമിെച്ചന്ന പേരിൽ കഴിഞ്ഞ വർഷം ഹിമാചൽ പ്രദേശിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരിൽനിന്നുള്ള വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പെങ്ങിലേക്ക് അന്വേഷണമെത്തിയത്.
പെങ്ങിന് വ്യാജ പാസ്പോർട്ട് ഉണ്ടെന്നും അന്വേഷണ ഏജൻസികൾ ആരോപിച്ചു. വ്യാജ കമ്പനികളുടെ പേരിൽ ചൈനയിൽനിന്ന് ഇന്ത്യയിലേക്കും ഇവിടെനിന്ന് ചൈനയിലേക്കും ഇവർ ഹവാല ഇടപാട് നടത്തിയെന്നും നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ പേരുകളിലായി നാൽപതോളം ബാങ്ക് അക്കൗണ്ടുകളിലായി 1000 കോടിയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയെന്നും ഇവർക്ക് സഹായം നൽകിയവരിൽ ബാങ്ക് ഉദ്യോഗസ്ഥരും ചാർട്ടേഡ് അക്കൗണ്ടൻറുമാരും ഉണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.