ന്യൂഡൽഹി: വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് മുൻതൂക്കം നൽകി ഡൽഹി സർക്കാറിെൻറ ബജറ്റ്. അന്തരീക്ഷ മലിനീകരണത്തിൽ വീർപ്പുമുട്ടുന്ന ഡൽഹിയെ രക്ഷിക്കാൻ അടുത്തവർഷം 1,000 ഇലക്ട്രിക് ബസുകൾ പുറത്തിറക്കും.
ആകെ അനുവദിച്ച 53,000 കോടിയിൽ 14,000 കോടി രൂപ വിദ്യാഭ്യാസ മേഖലക്ക് നീക്കിവെച്ചതായി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. പോയവർഷം ഇത് 23.5 ശതമാനമായിരുന്നു. സ്കൂൾ കെട്ടിടങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കൽ, പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ പരിശീലനം, സ്കൂളുകളിൽ കായിക മേഖലയുടെ പ്രോത്സാഹനം, ലോകോത്തര നൈപുണ്യകേന്ദ്രം തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.