ചിത്രം: hindustantimes

ഡൽഹിയിൽ മൂന്നാം തരംഗം; പ്രതിദിന കോവിഡ്​ കേസുകൾ 10,000 കടക്കും

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിദിന കോവിഡ്​ കേസുകൾ 10,000ത്തിലെത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 10 ശതമാനമായി ഉയരുമെന്നും മുന്നറിയിപ്പുണ്ട്​. കഴിഞ്ഞ ദിവസം 8.3 ശതമാനമായിരുന്നു ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. തിങ്കളാഴ്ച ഇത്​ 6.46 ശതമാനമായിരുന്നു.

രാജ്യം കോവിഡ്​ മൂന്നാം തരംഗത്തിന്‍റെ പടിവാതിൽക്കലിലേക്ക്​ നീങ്ങുകയാണ്​. എന്നാൽ ഡൽഹിയെ സംബന്ധിച്ചടുത്തോളം ഇത്​ അഞ്ചാം തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ബാധിച്ചവർക്ക്​ രോഗലക്ഷണങ്ങൾ കുറവാണ്​. എങ്കിലും കോവിഡ്​ മാനദണ്ഡം പാലിക്കാൻ എല്ലാവരും തയാറാവണം. സ്വകാര്യ ആശുപത്രികളിൽ ആകെ ബെഡുകളുടെ 40 ശതമാനം കോവിഡ്​ രോഗികൾക്കായി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള രോഗികളിൽ അഞ്ച്​ ശതമാനത്തിൽ താഴെ മാത്രമാണ്​ സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. പ്രതിദിന പോസറ്റീവാകുന്ന രോഗികളുടെ സാമ്പിളുകളിൽ നിന്ന്​ 400 എണ്ണം വരെ ജിനോം സ്ക്വീൻസിങ്ങിന്​ അയക്കുന്നുണ്ടെന്നും സത്യേന്ദ്ര ജെയിൻ പറഞ്ഞു. രോഗികളിൽ ഒമിക്രോൺ ആർക്കെങ്കിലും ബാധിച്ചിട്ടുണ്ടോയെന്ന്​ അറിയിന്നതിനായാണ്​ ജിനോ സ്ക്വീൻസിങ്​ നടത്തുന്നത്​. കോവിഡ്​ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. 90,000 ടെസ്റ്റുകൾ ഇന്ന്​ നടത്തുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 10,000 Covid Cases In Delhi Likely Today, 3rd Wave Has Set In: Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.