ജനിതക മാറ്റം വരുത്തിയ കടുക് കൃഷി; സുപ്രീംകോടതിയിൽ ഭിന്ന വിധി

ന്യൂഡൽഹി: ജനിതക മാറ്റം വരുത്തിയ കടുക് ഇനമായ ഡി.എം.എച്ച്-11 വിത്തുൽപാദനത്തിനും പരീക്ഷണങ്ങൾക്കുമായി കൃഷിയിടങ്ങളിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച കേന്ദ്ര തീരുമാനത്തിൽ സുപ്രീം കോടതിയിൽ വിയോജിച്ച വിധി. 2022 ഒക്ടോബറിലാണ് ജനിതകമാറ്റം വരുത്തിയ കടുകിന് വിത്തുൽപാദനത്തിനും പരീക്ഷണത്തിനും അനുമതി നൽകിയ തീരുമാനമുണ്ടായത്.

ഇത് ചോദ്യം ചെയ്യുന്ന ഹരജികളിൽ ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, സഞ്ജയ് കരോൾ എന്നിവർ വാദം കേട്ടു. വിഷയത്തിൽ യുക്തമായ ബെഞ്ച് തീരുമാനമെടുക്കുന്ന കാര്യം തീർപ്പാക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുമ്പാകെ സമർപ്പിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. ഇതിനുശേഷം ബെഞ്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.

എന്നാൽ, ജനിതകമാറ്റം വരുത്തിയ വിളകൾക്കായി കേന്ദ്രം ദേശീയ നയം രൂപവത്കരിക്കണമെന്നതിൽ ബെഞ്ച് യോജിച്ചു. ഇതിനായി പരിസ്ഥിതി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം തേടണം.  

Tags:    
News Summary - Genetically Modified Mustard Cultivation; A different verdict in the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.