ന്യൂഡൽഹി: രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 10,423 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 250 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2021 ഫെബ്രുവരിക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറവ് കണക്കാണിത്. 24മണിക്കൂറിനിടെ 443 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ 0.45 ശതമാനം സജീവ കേസുകളാണ് ഇപ്പോഴുള്ളതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
443 മരണങ്ങളിൽ 368ഉം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 32,049 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് കഴിഞ്ഞദിവസം 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോപത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 78 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 58 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 232 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 32,049 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7325 പേര്‍ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.