24 മണിക്കൂറിനിടെ 11 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പൊറുതി മുട്ടി യാത്രക്കാർ

ന്യൂഡൽഹി: 24 മണിക്കൂറിനിടെ ബോംബ് ഭീഷണി നേരിട്ടത് 11വിമാനങ്ങൾക്ക്. ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് പറഞ്ഞ വിസ്താര വിമാനം ഫ്രാങ്ക്ഫുർട്ടിലേക്ക് തിരിച്ചുവിട്ടു. ജയ്പൂർ-ദു​ബൈ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. പിന്നീട് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇന്ന് അഞ്ച് അകാസ എയ്ർ വിമാനങ്ങൾക്കും അഞ്ച് ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണിയുണ്ടായി.

ബോംബ് ഭീഷണിയെ തുടർന്ന് ദുബൈ-ജയ്പൂർ എയർ ഇന്ത്യ വിമാനം വൈകി. ഫ്രാങ്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ട വിസ്താര വിമാനം പിന്നീട് ലണ്ടനിലിറക്കി. സാമൂഹിക മാധ്യമം വഴിയാണ് വിസ്താരക്ക് ഭീഷണി ലഭിച്ചത്.

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന അകാസ എയറിൽ ബോംബ് ​െവച്ചതായി സന്ദേശം വന്നത്. തുടർന്ന് പരിശോധന നടത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. മണിക്കൂറുകൾ വൈകിയാണ് വെള്ളിയാഴ്ച വിമാനം പുറപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇത്തരത്തിൽ 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങൾക്ക് വ്യാജ ബോബ് ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 17കാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    
News Summary - 11 flights get bomb threats in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.