കശ്​മീർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന്​ ലക്ഷം നൽകും

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന്​ ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ലഫ്.​ ​ഗവർണർ മനോജ് സിൻഹ. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ ഉറപ്പു വരുത്തുമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന്​ ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സിൻഹ ട്വീറ്റ്​ ചെയ്​തു.

ലെഫ്. ​ഗവർണറുടെ ഫണ്ടിൽ നിന്നും റോഡ് അപകടത്തിനിരയായവർക്ക്​ കേന്ദ്ര ​ഗതാ​ഗത മന്ത്രാലയം അനുവദിക്കുന്ന പ്രത്യേക ഫണ്ടിൽ നിന്നുമായിരിക്കും തുക കൈമാറുക. വ്യാഴാഴ്ച പുലർച്ചയോടെയാണ് ധാത്രി-ദോഡ റോഡിൽ സുയി ഗോവാരിക്ക് സമീപം മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞത്. അപകടത്തിൽ 11 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


Tags:    
News Summary - 11 killed, 7 critical after bus falls into gorge in J&K's Doda; PM Modi expresses grief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.