ജമ്മു കശ്​മീരിൽ മഞ്ഞിടിച്ചിൽ; 11 സൈനികർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്​മീരിൽ രണ്ടിടങ്ങളിലായി ഉണ്ടായ മഞ്ഞിടിച്ചിലിൽ 11​ സൈനികർ മരിച്ചു. നിരവധി സൈനികർക്ക്​ പരിക്കേറ്റു. ജമ്മു കശ്​മീരിലെ ഗുർസെ​ േമഖലയിലെ സൈനിക ക്യാമ്പിൽ ഇന്നലെയുണ്ടായ മഞ്ഞിടിച്ചിലിലാണ്​ മരണം. മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​. 

േമാശം കാലാവസ്​ഥയും കനത്ത മഞ്ഞു വീഴ്​ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്​കരമായിരിക്കുകയാണ്​. ഗുർസെ മേഖലയലിലെ സൈനിക ക്യാമ്പുണ്ടായിരുന്ന സ്​ഥലത്തു നിന്ന്​ ആറ്​ മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്​. മൂന്ന്​ മൃതദേഹങ്ങൾ ഇന്ന്​ രാവിലെയാണ്​ കണ്ടെത്തിയത്​. സൈനിക ക്യാമ്പിലേക്ക്​ പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലിൽ കാണാതായിട്ടുണ്ട്​. 

ഇന്നലെ സൊണമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു മേജർ മരിച്ചിരുന്നു. രക്ഷാപ്രവർത്തകർ ഏഴുപേരെ ജീവനോടെ ക​ണ്ടെത്തിയിട്ടുണ്ട്​. എത്രപേരെ കാണാതായി എന്നതിനെ കുറിച്ച്​ സേന കൃത്യമായ വിവരം നൽകിയിട്ടില്ല. ഇന്നലെയുണ്ടായ കനത്ത മഞ്ഞു വീഴ്​ചയിൽ നാല്​ സാധാരണക്കാരും മരിച്ചിട്ടുണ്ട്​.

Tags:    
News Summary - 11 Soldiers Killed In Two Avalanches In Jammu And Kashmir's Gurez

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.