ന്യൂഡൽഹി: എയർ ഇന്ത്യയുടെ കെടുകാര്യസ്ഥത മൂലം യാത്രക്കാർ തായ്‍ലാൻഡിലെ ഫുക്കറ്റിൽ കുടുങ്ങിയത് 80 മണിക്കൂറോളം സമയം. സാങ്കേതിക തകരാർ മൂലമാണ് 100ഓളം വരുന്ന യാത്രക്കാർ തായ്‍ലാൻഡിൽ കുടുങ്ങിയത്. ന്യൂഡൽഹിയിലേക്ക് യാത്രതിരിച്ചവരാണ് ഫുക്കറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
വിമാനയാത്രക്കിടെയുണ്ടായ ദുരനുഭവം യാത്രക്കാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് തങ്ങൾക്ക് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.
നവംബർ 16നായിരുന്നു വിമാനം യാത്ര തിരിക്കേണ്ടിയിരുന്നത്. സാങ്കേതിക തകരാർ മൂലം വിമാനം വൈകുകയായിരുന്നു. ഒടുവിൽ മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയെങ്കിൽ ഒരു മണിക്കൂറിന് ശേഷം വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു.
യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് കുറക്കാൻ തങ്ങളുടെ ജീവനക്കാർ പരമാവധി ശ്രമിച്ചുവെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസസൗകര്യവും ഭക്ഷണവും നൽകി. പരമാവധി യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ കയറ്റിവിടുകയും ചെയ്തു. മുഴുവൻ യാത്രക്കാർക്ക് പൂർണമായും റീഫണ്ട് തുക തിരികെ നൽകുകയും ചെയ്യാൻ തയാറായെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.