ഗുവാഹത്തി: അസമിൽ ബോഡോ ഭീകരസംഘം അംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നു. അസമിലെ സായുധസംഘമായ നാഷനൽ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോഡോലാൻഡി(എൻ.ഡി.എഫ്.ബി) ലെ 110 അംഗങ്ങളാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്.
അസമിലെ കാർബി ആങ്‌ലോങ് ജില്ലയിലാണ് സംഭവം. ദിഫുവിലെ ബി.ജെ.പി ഓഫിസിൽ നടന്ന ചടങ്ങിലാണ് പാർട്ടിയിലേക്കുള്ള ഇവരുടെ കടന്നുവരവ്. ബി.ജെ.പിയിൽ ചേർന്ന എല്ലാവരും എൻ.ഡി.എഫ്.ബി സായുധ വിഭാഗത്തിൽ ഉയർന്ന പദവികൾ വഹിച്ചവരാണ്.
ബോഡോ ജനതക്കായി പ്രത്യേക ബോഡോലാൻഡ് വേണമെന്ന് ആവശ്യപ്പെട്ട് 1986ൽ രൂപീകൃതമായതാണ് എൻ.ഡി.എഫ്.ബി. രഞ്ജൻ ദൈമാറിയാണ് സംഘത്തിന്റെ സ്ഥാപകൻ. ബോഡോ സുരക്ഷാ സേനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന എൻ.ഡി.എഫ്.ബിയെ കേന്ദ്ര സർക്കാർ ഭീകരസംഘടനകളുടെ കൂട്ടത്തിലാണ് ചേർത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.