ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 12 പേര്‍ നിരക്ഷരരാണെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, 114 പേര്‍ എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളവരാണ്.
അതേസമയം, 102 ബിരുദാനന്തര ബിരുദധാരികളും ആറ് പി.എച്ച്.ഡിക്കാരും മത്സരിക്കുന്നുണ്ട്. 586 സ്ഥാനാര്‍ത്ഥികളില്‍ 584 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. രണ്ട് സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലങ്ങള്‍ അപൂര്‍ണമായതിനാല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനായില്ലെന്നും പറയുന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അംറോഹ, ബറേലി, ബിജ്നോര്‍, ബുദൗണ്‍, മൊറാദാബാദ്, രാംപൂര്‍, സഹാറന്‍പൂര്‍, സംഭാല്‍, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളിലെ 55 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിശകലന റിപ്പോര്‍ട്ട് പ്രകാരം 25 മുതല്‍ 30 വയസ്സിനിടയിലുള്ളവര്‍ 56 പേരും, 150 പേര്‍ 31 - 40 വയസ്സിനിടയിലും, 179 പേര്‍ 41 - 50 വയസ്സിനിടയിലുമുള്ളവരാണ്. 51നും 70ഇടയില്‍ പ്രായമുള്ള 192 പേരും, 70ന് മുകളില്‍ പ്രായമുള്ളവര്‍ ഏഴ് പേരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.