12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി

രാമേശ്വരം: ഇന്ത്യൻ പാരന്മാരായ 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. പുലർച്ചെ ഡെൽഫ്റ്റ് ദ്വീപിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മത്സ്യത്തൊഴിലാളികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കനേഷുമാരി നാവിക താവളത്തിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ചിരുന്ന രണ്ടു ബോട്ടുകളും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ലങ്കൻ നാവികസേനയുടെ ബോട്ട് ഇടിച്ച് ഒരു മത്സ്യബന്ധന ബോട്ടിന് തകരാർ സംഭവിച്ചിട്ടുണ്ടെന്നും വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ലങ്കൻസേനയുടെ കസ്റ്റഡിയിലുള്ള തൊഴിലാളികളെയും ബോട്ടുകളും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ പുതുകോട്ടൈ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. 

ആഗസ്റ്റ് എട്ടിന് 49 തമിഴ് മത്സ്യത്തൊഴിലാളികളെയും 12 ബോട്ടുകളും ശ്രീലങ്കൻ സേന പിടികൂടിയിരുന്നു. ലങ്കൻ ജയിലുകളിൽ കഴിയുന്ന തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. 

സർക്കാർ കണക്ക് പ്രകാരം 64 മത്സ്യത്തൊഴിലാളികളും 125 ബോട്ടുകളും ശ്രീലങ്കയുടെ കസ്റ്റഡിയിലുണ്ട്. 

Tags:    
News Summary - 12 Indian Fishermen apprehended by Sri Lankan Navi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.