ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘സെക്കുലർ’ പദങ്ങളെ ചോദ്യം ചെയ്ത ഹരജികൾ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘സെക്കുലർ’ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീം കോടതി തള്ളി. മുൻ രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ തുടങ്ങിയവർ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നവംബർ 22ന് വിധി പറയാൻ മാറ്റിയിരുന്നു.

പൊതു താൽപര്യ ഹരജികൾക്ക് കൂടുതൽ ചർച്ചയും വിധിയും ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹരജികൾ തള്ളിയത്. ഏത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്തിനാണ് ഇപ്പോൾ പ്രശ്നം ഉയർത്തുന്നത്. ഇത് അസാധുവാക്കാൻ കഴിയില്ലെന്നും ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഖന്ന പറഞ്ഞു.

 ‘സോഷ്യലിസ്റ്റ്’, ‘സെക്കുലർ’ എന്നീ രണ്ട് പദപ്രയോഗങ്ങൾ 1976ൽ ഭേദഗതികളിലൂടെയാണ് ഉണ്ടാക്കിയത്. 1949ൽ ഭരണഘടന അംഗീകരിച്ചതിൽ നിന്ന് ഒരു വ്യത്യാസവും വരുത്തുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങളുടെ അർത്ഥമെന്താണെന്ന് വിശദമായ ഉത്തരവിൽ ലഭ്യമാകുമെന്നും ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - Supreme Court Junks Pleas Against Insertion Of 'Socialist' And 'Secular' In Preamble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.